കുഞ്ഞ് അമ്മയെ നോക്കി ആദ്യമായി പുഞ്ചിരിക്കുന്ന സൗന്ദര്യം. ഒരു അമ്മയ്ക്കും ആ നിമിഷത്തെ വാക്കുകളിലേക്ക് പകർത്താൻ അത്ര എളുപ്പമല്ല. അമ്മയുടെ മനസ് സ്നേഹവും സന്തോഷവും വാത്സല്യവും പിന്നെ പറഞ്ഞറിയി ക്കാൻ പറ്റാത്ത വികാരങ്ങളും കൊണ്ട് നിറഞ്ഞു കവിഞ്ഞു ഒഴുകും. ആ ജൻമം മുഴുവനായി അർപ്പിച്ചു നെറുകയിൽ ഒരു മുത്തo വെച്ചു കൊണ്ട് കുഞ്ഞിനോടു പുഞ്ചിരിക്കും. ഒന്നു സൂക്ഷിച്ചു നോക്കിയാൽ കാണാം ആ കണ്ണുകളിൽ കണ്ണുനീരിന്റെ ഒരു പ്രകാശം.
Saturday, 6 June 2020
Wednesday, 3 June 2020
ഒരു കുഞ്ഞു അതിജീവനം
ഡെലിവറി അടുക്കാറായി. എല്ലാരും ചോദിക്കുന്നു പേടി ഉണ്ടോ .ഏയ് ഇല്ല എന്നു ഞാനും.
പേടിച്ചു ഹൃദയം തായമ്പക കൊട്ടുന്നു. പല വഴികൾ നോക്കി. ഒന്നും തന്നെ അങ്ങു വർക്ക് ഔട്ട് ആക്കുന്നില്ല. അങ്ങനെ ഇങ്ങനെ നടക്കുമ്പോൾ നമ്മുടെ ജോസഫ് അന്നം കുട്ടിയുടെ ദൈവത്തിന്റെ ചാരൻമാർ ഓർഡർ ചെയ്തു. സ്ക്കൂൾ കാലം കഴിഞ്ഞതിൽ പിന്നെ വായന ഉണ്ടായിട്ടില്ല. ചില ബുക്കുകൾ വാങ്ങി പുത്തൻ മണം പോലും മാറാതെ ഇരിക്കുന്നു.
സംഭവം വന്നു. ഞാൻ തുടങ്ങി. ഓരോ പേജു കഴിയുമ്പോളും അടുത്തത് വായിക്കാനുള്ള ആകാംഷ കാരണം നാലു ദിവസം കൊണ്ട് വായിച്ചു തീരാറായി. അവസാന ഭാഗം ഞാൻ മാറ്റി വെച്ചു അഡ്മിറ്റ് ആകുമ്പോൾ വായിക്കാൻ. അത്രക്കു ഇഷ്ടപ്പെട്ടു.ഞാൻ ഹോസ്പിറ്റലിൽ പോയപ്പോൾ ആരും കാണാതെ ദൈവത്തിന്റെ ചാരൻമാരെ എന്റെ കൂടെ കൂട്ടി.❤️
Tuesday, 2 June 2020
അമ്മക്ക് ഒരു സ്നേഹം ❤️
ഞാനും അമ്മയും ഒരിക്കലും സ് നേഹത്തെ കുറിച്ച് സംസാരിക്കാറില്ല. എന്നാൽ പിന്നെ കുറച്ചു സ്നേഹം ഇരിക്കട്ടെ.
അച്ചമ്മയുമായുള്ള ചെറിയ പരിഭവങ്ങൾ ഒഴിച്ചാൽ വേറെ ഒരാളെ കുറിച്ചും കുറ്റം പറഞ്ഞു കേട്ടിട്ടില്ല. ഒരു സ്നേഹക്കട്ട ആണു എന്റെ അമ്മ . ഇപ്പോൾ എല്ലാർക്കും തോന്നും എന്റെ അമ്മയും ഇങ്ങനെ ആണല്ലോ എന്നു. ആയിരിക്കും. പക്ഷേ എനിക്കു അതൊന്നു കുറിക്കാൻ തോന്നി.
ഒരുപാട് വേദനകൾ ഉണ്ടെങ്കിലും ആവശ്യമില്ലാതെ വിഷമിക്കുന്നത് ഞാൻ ഇതു വരെ കണ്ടിട്ടില്ല. ഒട്ടും തന്നെ സംസാര പ്രിയയും അല്ല. എല്ലാർക്കും എല്ലാരും ഉള്ളപ്പോൾ, ഞാൻ,അച്ഛൻ, ഏട്ടൻ ഇതായിരുന്നു അമ്മയുടെ ലോകം. ഇപ്പോഴും ആയിരിക്കും. അതു കൊണ്ടു തന്നെ വേറെ ആർക്കും അങ്ങോട്ടേക്ക് അടുക്കാനും പറ്റില്ല. ആരു വന്നു ചോദിച്ചാലും അമ്മ ഒരു കുട്ടിയുടെ നിഷ്ക്കളങ്കതയോടെ സുന്ദരമായി പാട്ടു പാടും. അതു എന്നെ അസ്വസ്ഥമാക്കിയിട്ടുണ്ട് പലപ്പോഴും.
എന്റെ അനാവശ്യമായ ദേഷ്യത്തെ സ്നേഹം കൊണ്ടു കീഴ്പെടുത്തും.
ഞാൻ ആലോചിക്കാറുണ്ട് അമ്മ എന്നെ പ്രോത്സാഹിപ്പിക്കാത്ത മേഖല ഇല്ല. പാട്ടും ഡാൻസും എഴുത്തും ചിത്രം വരക്കാനും. എന്നിട്ടും വില്ലനായ മടി എന്നെ തോൽപ്പിച്ചു. ഉച്ച ഭക്ഷണം കഴിഞ്ഞു ഞായറാഴ്ച്ചകളിൽ ഞങ്ങൾ ഫെവിക്കോളുo കാർ ബോഡും ഒക്കെ ആയി കൂടും (ഈ ഞാൻ ചെറുതായിരുന്നപ്പൊ). ഇതു പറയുമ്പോൾ പശയുടേയും ചാർട്ട് പേപ്പറിന്റെയും മണം ഒഴുകി വരുന്നുണ്ടല്ലോ.
തുടരും........🙂
Subscribe to:
Posts (Atom)

