Wednesday, 3 June 2020

ഒരു കുഞ്ഞു അതിജീവനം

ഡെലിവറി അടുക്കാറായി. എല്ലാരും ചോദിക്കുന്നു പേടി ഉണ്ടോ .ഏയ് ഇല്ല എന്നു ഞാനും.
പേടിച്ചു ഹൃദയം തായമ്പക കൊട്ടുന്നു. പല വഴികൾ നോക്കി. ഒന്നും തന്നെ അങ്ങു വർക്ക് ഔട്ട് ആക്കുന്നില്ല. അങ്ങനെ ഇങ്ങനെ നടക്കുമ്പോൾ നമ്മുടെ ജോസഫ് അന്നം കുട്ടിയുടെ ദൈവത്തിന്റെ ചാരൻമാർ ഓർഡർ ചെയ്തു. സ്ക്കൂൾ കാലം കഴിഞ്ഞതിൽ പിന്നെ വായന ഉണ്ടായിട്ടില്ല. ചില ബുക്കുകൾ വാങ്ങി   പുത്തൻ മണം പോലും മാറാതെ ഇരിക്കുന്നു.
സംഭവം വന്നു. ഞാൻ തുടങ്ങി. ഓരോ പേജു കഴിയുമ്പോളും അടുത്തത് വായിക്കാനുള്ള ആകാംഷ കാരണം നാലു ദിവസം കൊണ്ട് വായിച്ചു തീരാറായി. അവസാന ഭാഗം ഞാൻ മാറ്റി വെച്ചു  അഡ്മിറ്റ് ആകുമ്പോൾ വായിക്കാൻ. അത്രക്കു ഇഷ്ടപ്പെട്ടു.ഞാൻ ഹോസ്പിറ്റലിൽ പോയപ്പോൾ ആരും കാണാതെ  ദൈവത്തിന്റെ ചാരൻമാരെ എന്റെ കൂടെ കൂട്ടി.❤️

2 comments: