ഞാനും അമ്മയും ഒരിക്കലും സ് നേഹത്തെ കുറിച്ച് സംസാരിക്കാറില്ല. എന്നാൽ പിന്നെ കുറച്ചു സ്നേഹം ഇരിക്കട്ടെ.
അച്ചമ്മയുമായുള്ള ചെറിയ പരിഭവങ്ങൾ ഒഴിച്ചാൽ വേറെ ഒരാളെ കുറിച്ചും കുറ്റം പറഞ്ഞു കേട്ടിട്ടില്ല. ഒരു സ്നേഹക്കട്ട ആണു എന്റെ അമ്മ . ഇപ്പോൾ എല്ലാർക്കും തോന്നും എന്റെ അമ്മയും ഇങ്ങനെ ആണല്ലോ എന്നു. ആയിരിക്കും. പക്ഷേ എനിക്കു അതൊന്നു കുറിക്കാൻ തോന്നി.
ഒരുപാട് വേദനകൾ ഉണ്ടെങ്കിലും ആവശ്യമില്ലാതെ വിഷമിക്കുന്നത് ഞാൻ ഇതു വരെ കണ്ടിട്ടില്ല. ഒട്ടും തന്നെ സംസാര പ്രിയയും അല്ല. എല്ലാർക്കും എല്ലാരും ഉള്ളപ്പോൾ, ഞാൻ,അച്ഛൻ, ഏട്ടൻ ഇതായിരുന്നു അമ്മയുടെ ലോകം. ഇപ്പോഴും ആയിരിക്കും. അതു കൊണ്ടു തന്നെ വേറെ ആർക്കും അങ്ങോട്ടേക്ക് അടുക്കാനും പറ്റില്ല. ആരു വന്നു ചോദിച്ചാലും അമ്മ ഒരു കുട്ടിയുടെ നിഷ്ക്കളങ്കതയോടെ സുന്ദരമായി പാട്ടു പാടും. അതു എന്നെ അസ്വസ്ഥമാക്കിയിട്ടുണ്ട് പലപ്പോഴും.
എന്റെ അനാവശ്യമായ ദേഷ്യത്തെ സ്നേഹം കൊണ്ടു കീഴ്പെടുത്തും.
ഞാൻ ആലോചിക്കാറുണ്ട് അമ്മ എന്നെ പ്രോത്സാഹിപ്പിക്കാത്ത മേഖല ഇല്ല. പാട്ടും ഡാൻസും എഴുത്തും ചിത്രം വരക്കാനും. എന്നിട്ടും വില്ലനായ മടി എന്നെ തോൽപ്പിച്ചു. ഉച്ച ഭക്ഷണം കഴിഞ്ഞു ഞായറാഴ്ച്ചകളിൽ ഞങ്ങൾ ഫെവിക്കോളുo കാർ ബോഡും ഒക്കെ ആയി കൂടും (ഈ ഞാൻ ചെറുതായിരുന്നപ്പൊ). ഇതു പറയുമ്പോൾ പശയുടേയും ചാർട്ട് പേപ്പറിന്റെയും മണം ഒഴുകി വരുന്നുണ്ടല്ലോ.
തുടരും........🙂

Woew... beautiful 💖!!! Waiting for the next part 😻🌸
ReplyDeleteNice one
ReplyDeleteപഴയ ഓർമ്മകൾ പലതും 'നിൻ്റെ ഭാഷ നല്ലതായിരുന്നു. കവിതകളും കവിത പുസ്തകമാക്കാൻ ശ്രമിച്ചതല്ലേ ഞാൻ .നിൻ്റെ മടി എന്ന വില്ലൻ അനുവദിച്ചില്ല.1
ReplyDeleteSo sweet dear 🥰🥰🥰🥰
ReplyDeleteSuper madam
ReplyDeleteBeautiful
ReplyDeleteBeautiful
ReplyDeleteകലർപ്പില്ലാത്ത സ്നേഹത്തിന്റെ ഉടമ,
ReplyDeleteകുസൃതത്തിന്റെ ക്ഷമാപുസ്തകത്തിന്റെ ഉടമ,
വേരുറപ്പുള്ള തണലിന്റെയും ഉടമ, :അമ്മ
ഇനിയും കൃതികൾ രചിക്കുക...
നല്ലഭാഷ, അവതരണ ശൈലി' കൂടുതൽ കൂടുതൽ എഴുതി തെളിമയാർന്ന വാക്കുകൾ കൊണ്ട് എഴുത്തുകാരി ആവട്ടെ
ReplyDeleteSuper..Keep Writing
ReplyDeleteKeep cntnuing...👍
ReplyDelete