Saturday, 6 June 2020

ചെറുതേൻ പുഞ്ചിരി


കുഞ്ഞ് അമ്മയെ നോക്കി ആദ്യമായി പുഞ്ചിരിക്കുന്ന സൗന്ദര്യം. ഒരു അമ്മയ്ക്കും ആ നിമിഷത്തെ വാക്കുകളിലേക്ക് പകർത്താൻ അത്ര എളുപ്പമല്ല. അമ്മയുടെ മനസ്  സ്നേഹവും സന്തോഷവും വാത്സല്യവും പിന്നെ പറഞ്ഞറിയി ക്കാൻ പറ്റാത്ത വികാരങ്ങളും കൊണ്ട് നിറഞ്ഞു കവിഞ്ഞു ഒഴുകും. ആ ജൻമം  മുഴുവനായി അർപ്പിച്ചു  നെറുകയിൽ ഒരു മുത്തo വെച്ചു കൊണ്ട് കുഞ്ഞിനോടു പുഞ്ചിരിക്കും. ഒന്നു സൂക്ഷിച്ചു നോക്കിയാൽ കാണാം ആ കണ്ണുകളിൽ  കണ്ണുനീരിന്റെ ഒരു പ്രകാശം.

6 comments: